Article

ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല- Religious conversion..no certificate from any institution mandatory

ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല

ഹിന്ദുവായിരുന്ന സ്ത്രീ മുസ്ലിം മത വിശ്വാസത്തിലേക്ക് മാറി. തന്റെ പേരും മതവും മാറ്റം വരുത്തുന്നതിന് സർക്കാർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ അപേക്ഷ നൽകി. പക്ഷേ അംഗീകൃത സ്ഥാപനത്തിൽ നിന്നും മതപരിവർത്തനം നടത്തിയതായുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ  രേഖകളിൽ മതം മാറ്റം പ്രതിഫലിപ്പിക്കാൻ പറ്റുകയുള്ളൂ എന്നായി അധികാരികൾ.

എന്നാൽ അത്തരത്തിൽ പ്രത്യേക സ്ഥാപനങ്ങൾ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിലൂടെ മാത്രമേ മതവിശ്വാസം മാറ്റം വരുത്താവൂ എന്നത് മൗലിക അവകാശങ്ങൾക്ക് എതിരാണെന്ന് കേരള ഹൈക്കോടതി. ഇഷ്ടമുള്ള മതവിശ്വാസം പാലിച്ച് ജീവിക്കാനുള്ള മൗലിക അവകാശം ഇത്തരത്തിലുള്ള നിബന്ധനകൾക്ക് വിധേയമായിട്ടുളളതല്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സ്ഥാപനങ്ങളിൽനിന്നും  മതപരിവർത്തനം സംബന്ധിച്ച സർട്ടിഫിക്കറ്റ്  ഉണ്ടാകണമെന്ന് നിർബന്ധിക്കരുത്. 

WPC 16515.2009 (15.1.18)

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *