Article
How to recover lost documents - Kerala Flood - Article in Malayalam
നഷ്ടമായ രേഖകൾ എങ്ങനെ വീണ്ടെടുക്കാം ?
കേരളത്തിൽ പ്രളയ ദുരന്തത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ രേഖകൾ നഷ്ടമായിട്ടുണ്ട്. സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 18 വരെയുള്ള കാലയളവിൽ വിവിധ ജില്ലാതലങ്ങളിൽ നഷ്ടമായ രേഖകൾ പുനസ്ഥാപിച്ച് നൽകുന്നതിനുള്ള നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ
വോട്ടർ തിരിച്ചറിയൽ രേഖ നഷ്ടമായവർക്ക് www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഡൗൺലോഡ് ചെയ്ത് തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുമ്പാകെയോ തഹസിൽദാർക്ക് മുമ്പാകെയോ 25 രൂപ ഫീസ് സഹിതം അപേക്ഷിക്കാം. വോട്ടർ തിരിച്ചറിയൽ നമ്പർ ഓർമയില്ലാത്തവർക്ക് മേൽപ്പറഞ്ഞ വെബ്സൈറ്റിൽ electoral roll search എന്ന ലിങ്കിൽ കയറി അവരവരുടെ ജില്ല, നിയമസഭാമണ്ഡലം, ബന്ധുക്കളുടെ പേര് എന്നിവ ഉപയോഗിച്ച് കണ്ടെത്താം.
ആധാർ കാർഡ്
ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് പേര് മേൽവിലാസം ജനനത്തീയതി എന്നിവയോടൊപ്പം ബയോമെട്രിക് കൂടി നൽകിയാൽ ഇ- ആധാർ കാർഡ് ലഭിക്കും.
റേഷൻ കാർഡ്
ഫോട്ടോകോപ്പി ഉപയോഗിച്ചും റേഷൻ ഉൽപ്പന്നങ്ങൾ വാങ്ങാം. അതുമില്ലെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും താൽക്കാലിക റേഷൻ കാർഡ് ലഭിക്കുന്നതിന് രേഖാമൂലം അപേക്ഷ നൽകണം. പുതിയ റേഷൻ കാർഡ് ലഭിക്കുന്നത് വരെയും ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകും.
ഭൂമിയുടെ രേഖകൾ
ആധാരത്തിൻറെ സർട്ടിഫൈഡ് പകർപ്പിനായി സബ്രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകാം. ആധാരം നമ്പറും രജിസ്ട്രേഷൻ നടത്തിയ തീയതിയും ഓർമ്മയുണ്ടെങ്കിൽ എളുപ്പമാണ്. 1992 ജനുവരി ഒന്ന് മുതൽ ഉള്ള ആധാരങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണ്.
പാഠപുസ്തകങ്ങൾ
ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റോടു കൂടി ഡിഡിഇ ഓഫീസിൽ വിദ്യാർഥികൾക്ക് അപേക്ഷ നൽകാം.DDE ടെക്സ്റ്റ് പുസ്തകങ്ങൾ നൽകും. www.icbse.com/forms/CBSE/duplicate/pdf എന്ന വെബ്സൈറ്റിൽനിന്ന്് സിബിഎസ് സി സർട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുറുകൾ ലഭിക്കാനുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം.
ഡ്രൈവിംഗ് ലൈസൻസ്- ആർ സി ബുക്ക്
റീജനൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഡ്രൈവിംഗ് ലൈസൻസിനും ആർ സി ബുക്കിന് അപേക്ഷ നൽകാം. കേടായ രേഖകൾ മാറ്റി നൽകും. രേഖകൾ പൂർണ്ണമായും നഷ്ടമായാൽ പ്രാദേശിക ന്യൂസ് പേപ്പറിൽ പരസ്യം നൽകി മലയാളം 14 ദിവസത്തിനുള്ളിൽ RTO ൽ നിന്ന് രേഖകൾ കൈപ്പറ്റാം. വായ്പ ഉള്ള വാഹനങ്ങൾക്ക് വായ്പ നൽകിയ ബാങ്കുകളിൽനിന്ന് NOCവാങ്ങണം.
പാസ്പോർട്ട്
പ്രളയദുരന്തത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട എല്ലാവർക്കും സൗജന്യമായി പാസ്പോർട്ട് നൽകും എന്ന് വിദേശകാര്യമന്ത്രി 12.8.18 തീയതി പ്രസ്താവിച്ചിട്ടുണ്ട്.
© Sherry 25.8.18
www.niyamadarsi.com
0 Comments
Leave a Reply