Article
കൈവശം ഭൂമിയുണ്ട് പക്ഷെ റവന്യൂ രേഖകളിൽ മുഴുവൻ ഭൂമി ഇല്ല : കേരള ഹൈക്കോടതി വിധിച്ചതിങ്ങനെ !
കൈവശം ഭൂമിയുണ്ട് പക്ഷെ റവന്യൂ രേഖകളിൽ മുഴുവൻ ഭൂമി ഇല്ല : കേരള ഹൈക്കോടതി വിധിച്ചതിങ്ങനെ !
11.56 ആർ ഭൂമി കൈവശം ഉണ്ട്. എന്നാൽ വില്ലേജ് രേഖകളിൽ 8.39 ആർ ഭൂമിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റീസർവ്വേക്ക് ശേഷം ആകെയുള്ള വസ്തുവിന്റെ വിസ്തീർണ്ണം 11.56 ആർ എങ്കിലും കരം എടുക്കുന്നത് 8.39 ആർ ഭൂമിക്ക് മാത്രമാണ്. അതേസമയം റവന്യൂ രേഖകളിൽ അധികം കാണുന്ന ഭൂമി പുറമ്പോക്ക് ഭൂമിയല്ല, മറ്റ് ആരും അവകാശം ഉന്നയിക്കുന്നുമില്ല. പുറമ്പോക്ക് രജിസ്റ്ററിൽ ഭൂമി ഉൾപ്പെടുത്തി കാണുന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ കൈവശമിരിക്കുന്ന ഭൂമി മറിച്ചു തെളിയിക്കുന്നതു വരെയും അതിൻറെ ഉടമസ്ഥന് അവകാശപ്പെട്ടതാണ് എന്നനുമാനിക്കാം. ആയതിനാൽ റീസർവെ രേഖകൾപ്രകാരം കൈവശമുള്ള ഭൂമിയുടെ കരം സ്വീകരിക്കാൻ റവന്യൂ അധികാരികൾക്ക് കോടതി നിർദേശം നൽകി.
Resurvey Records
(WPC 11566.2019 Judgment dated 28.01.2020)
0 Comments
Leave a Reply