Article

CRZ 2019- CZMP Kerala High Court peromptarily directed to complete pleadings, when the central and state government failed to file reply in 5th consecutive hearing date

തീരനിയന്ത്രണ വിജ്ഞാപനം - തീര മേഖല പരിപാലന പ്ലാന്‍ രൂപീകരണം വൈകുന്നത്  സംബന്ധിച്ച ഹർജി - അഞ്ചാം തവണയും കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും  മറുപടി നല്കിയില്ല - അടുത്ത അവധിക്കുള്ളിൽ ഫയലാക്കിയില്ലെങ്കിൽ മറുപടിയൊന്നും ബോധിപ്പിക്കാൻ ഇല്ല എന്ന് കണക്കാക്കി നടപടിയിലേക്ക് കടക്കുമെന്ന് കോടതി.

2019 ജനുവരിയില്‍ പുറത്തുവന്ന തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ കരട് മാപ്പ് സംബന്ധിച്ച പൊതു ഹിയറിംഗ് കഴിഞ്ഞു എങ്കിലും ഇപ്പോഴും അന്തിമമാക്കാത്തിനാൽ തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ ദൂരപരിധി കുറച്ചതിന്‍റെയും, ഭേദഗതിയുടെ ഇളവുകള്‍ തീരവാസികള്‍ക്ക് ഇനിയും ലഭ്യമായിട്ടില്ല.  ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, പനങ്ങാട് സ്വദേശി അജു എൻ പീറ്റർ, എടവനക്കാട് സ്വദേശികളായ അലിക്കുഞ്ഞി വി പി,  പി ഡി ശശാങ്കൻ, കാർത്തികേയൻ പി ബി , ഷൈല പി കെ , ബിപിൻകുമാർ കെ എസ്  എന്നിവർ ചേർന്ന് നല്‍കിയ ഹര്‍ജിയില്‍ പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മറുപടി നൽകിയിരുന്നില്ല. 
കേസ് ലിസ്റ്റ് ചെയ്ത 5-ാം തവണയും കേന്ദ്രസര്‍ക്കാരും, സംസ്ഥാനസര്‍ക്കാരും, കേസില്‍ ബന്ധപ്പെട്ട അധികാരികളും മറുപടി നൽകാത്തതിനെ തുടർന്ന്,  അടുത്ത അവധിക്കുള്ളില്‍ നിർബന്ധമായും മറുപടി നൽകണമെന്നും, അല്ലാത്തപക്ഷം മറുപടി ഒന്നും നല്കാന്‍ ഇല്ലായെന്ന് കണക്കാക്കുകയും പിന്നീട് മറുപടി നൽകാനുള്ള അവസരം ഉണ്ടാവുകയില്ലെന്നും തുടര്‍നടപടികളിലേക്ക് കടക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് പുറത്തിറക്കി. കേസ് വീണ്ടും 2024 മാര്‍ച്ച് 12 ന് വാദം കേള്‍ക്കും.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *