Article

കോവിഡ് - ആരാധനാലയങ്ങൾ തുറക്കുമ്പോൾ - ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

കോവിഡ് - ആരാധനാലയങ്ങൾ തുറക്കുമ്പോൾ
- ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

#SOP_Covid_preventive_measures_religious_places

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന സർക്കാർ 5.6 2020 ന് പ്രത്യേക ഉത്തരവായി പുറത്തിറങ്ങി. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുടെയും സഹകരണത്തോടുകൂടി മാത്രമേ ഈ നിർദ്ദേശങ്ങൾ ഫലപ്രദമായി പാലിക്കാനാകൂ. അനുബന്ധ സംഘടനകളും സംവിധാനങ്ങളും കൂട്ടുത്തരവാദിത്വത്തോട്കൂടി പെരുമാറേണ്ട ഘട്ടമാണിത്. ദേവാലയങ്ങൾ ഇപ്പോൾ തുറക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളുമുണ്ട്. മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം, ഐപിസി, പോലീസ് നിയമം, മറ്റു നിലവിലുള്ള നിയമങ്ങൾ എന്നിവ അനുസരിച്ചുള്ള ക്രിമിനൽ കേസുകൾ ഉണ്ടാകും. കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്തുള്ള ദേവാലയങ്ങൾ മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ അനുവാദമുള്ളത്.

എന്തൊക്കെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ

65 വയസ്സിനു മുകളിൽ പ്രായമുള്ള വരും, ഗർഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും ദേവാലയങ്ങളിൽ വരേണ്ടതില്ല എന്നതാണ് നിർദേശം. (SOP 3)

3.i കഴിയുന്നിടത്തോളം ആറടി അകലത്തിൽ വേണം വ്യക്തികൾ നിൽക്കാൻ.
3.ii മുഖാവരണം/മാസ്ക് നിർബന്ധം
3.iii കൈകൾ ഇടയ്ക്കിടെ കഴുകുന്നതിനുള്ള സംവിധാനം കഴിയുന്നത്ര ലഭ്യമാക്കണം
3.iv ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രവം പുറത്തുപോകാതെ ശ്രദ്ധിക്കുക.
3.v സ്വയം ആരോഗ്യനില പരിശോധിക്കണം, എല്ലാ തരത്തിലുള്ള രോഗവും റിപ്പോർട്ട് ചെയ്യണം.
3.vi തുപ്പുന്നത് കർശനമായി നിരോധിക്കണം
3.vii ആരോഗ്യ സേതു ആപ്പ് കഴിയുന്നത്ര ആളുകൾ ഇൻസ്റ്റാൾ ചെയ്യണം

4.i വാതിൽ ഭാഗത്ത് കൈകൾ കഴുകുന്നതിന് സാനിറ്റൈസറും, നിർമ്മൽ സ്ക്രീനിങും ഉണ്ടാകണം
4.ii രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
4.iii മുഖാവരണം /മാസ്ക് ഉള്ളവർ മാത്രം പ്രവേശിക്കുക.
4.iv ബോധവൽക്കരണം നടത്തുന്നതിന് പോസ്റ്ററുകൾ പ്രദർശിപ്പിക്കുക, മുൻകരുതലുകളെ കുറിച്ചും മറ്റുമുള്ള ഓഡിയോ വീഡിയോ ക്ലിപ്പുകൾ നിരന്തരം പ്രദർശിപ്പിക്കണം.
4.v സന്ദർശകരെ കർശന നിരീക്ഷണത്തിന് വിധേയമാക്കുക
4.vi പാദരക്ഷകൾ സ്വന്തമായി വാഹനത്തിൽ തന്നെ സൂക്ഷിക്കുക/ പ്രത്യേകമായി ഓരോരുത്തർക്കും സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കുക
4vii പരിസരത്തും പാർക്കിംഗ് പ്രദേശങ്ങളിലും സാമൂഹിക അകലം പാലിക്കുക
4.viii സ്റ്റാളുകളും മറ്റും പ്രവർത്തിക്കുന്നത് സാമൂഹിക അകലം പാലിച്ചു കൊണ്ടാകണം.
4.ix സാമൂഹിക അകലം പാലിക്കുന്നതിന് ഉപകരിക്കുന്ന തരത്തിൽ സ്ഥലം മാർക്ക് ചെയ്തു നൽകുക
4.x കഴിയുന്നതും പ്രത്യേക വാതിലുകൾ അകത്തേക്ക് കടക്കുന്നതിനും പുറത്തിറങ്ങുന്നതിനു ക്രമീകരിക്കുക.
4.xi എല്ലാ സമയത്തും ആറടി അകലം പാലിച്ച് സാമൂഹ്യ അകലം നിലനിർത്തുക.
4.xii. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകളും കാലുകളും അവളും അകത്തേക്ക് കടക്കുന്നതിനു മുമ്പ് കഴുകണം.
4.xiii സാമൂഹ്യ അകലം ഉറപ്പുവരുത്തിക്കൊണ്ട് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക
4.xiv എയർകണ്ടീഷണറുകൾ തണുപ്പ് കുറച്ച് ഉപയോഗിക്കുക
4.xv രൂപങ്ങളും മറ്റും സ്പർശിക്കുന്നത് നിരോധിച്ചിരിക്കുന്നു.
4.xvi വലിയ ജനക്കൂട്ടം നിരോധിച്ചിരിക്കുന്നു
4.xvii കൊയർ/ കൊയർ സംഘങ്ങൾ അനുവദിക്കുന്നതല്ല, കഴിയുന്നത്ര, റെക്കോർഡ് ഗാനങ്ങൾഉപയോഗിക്കേണ്ടതാണ്.
4.xviii പരസ്പരം ആശംസകൾ നൽകുമ്പോൾ സ്പർശനം ഒഴിവാക്കുക
4.xix പ്രാർത്ഥനയ്ക്കായി പൊതുവായ പായ /മാറ്റ് മുതലായവ ഉപയോഗിക്കരുത്
4.xx പ്രസാദം, ജലം തെളിക്കൽ മുതലായവ ദേവാലയത്തിനുള്ളിൽ അനുവദിക്കുന്നതല്ല.
4.xxi സാമൂഹിക അടുക്കള, അന്നദാനം എന്നിവ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം.
4.xxii ശുചീകരണ കാര്യങ്ങൾക്കായി സംവിധാനങ്ങൾ ഒരുക്കണം, കൈകാലുകൾ കഴുകുന്നതിന് സ്ഥലങ്ങൾ ഒരുക്കണം
4.xxiii നിരന്തരമായി ശുചീകരണവും അണുനശീകരണം നടത്തുന്നതിന് അധികൃതർ തയ്യാറാകണം
4.xxiv പലതവണ നിലം വൃത്തിയാക്കണം
4.xxv മാസ്ക്/ മുഖാവരണങ്ങൾ മുതലായവ ശരിയായി സംസ്കരിക്കണം

4.xxvi
സംശയം ഉള്ളതോ സ്ഥിരീകരിച്ചതൊ ആയ കേസുകളിൽ-
എ. രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തണം
ബി. ഡോക്ടർ പരിശോധിക്കുന്നത് വരെയും മാസ്ക് / മുഖാവരണം നൽകുക
സി. അടിയന്തരമായി ആരോഗ്യ ഭാഗത്തെ അറിയിക്കുക
ഡി. ആരോഗ്യവിഭാഗം തുടർ നടപടികൾ സ്വീകരിക്കുക, രോഗിയുമായി ബന്ധമുള്ള വിവരങ്ങൾ ശേഖരിക്കുക.
ഇ. രോഗബാധ സ്ഥിരീകരിച്ചാൽ സ്ഥലം അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുക.

സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തിരിക്കുന്ന അധിക നിർദ്ദേശങ്ങൾ

1 ആരാധനയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് 100 സ്ക്വയർ ഫീറ്റിൽ 15 പേർ എന്ന കണക്ക് സ്വീകരിക്കാവുന്നതാണ്. പരമാവധി 100 പേർ ഒരു സമയം.
2 അന്നദാനം, പ്രസാദവിതരണം, ചന്ദനം, ഭസ്മം, ശരീരത്തിൽ തൊട്ടു കൊണ്ടുള്ള ആശീർവാദം എന്നിവ അനുവദിക്കില്ല
3 കൈകാലുകൾ കഴുകുന്നതിന് ഉപയോഗിക്കുന്ന സംവിധാനം ടാപ്പിലൂടെ വരുന്ന വെള്ളം ആയിരിക്കണം. പൊതുവായ ടാങ്കിൽനിന്ന് കപ്പ് ഉപയോഗിച്ച് എടുക്കുന്നത് അനുവദിനീയമല്ല.
4 ദൂരെ നിന്നും ആളുകൾ വരുന്നത് നിരുത്സാഹപ്പെടുത്തുക. വരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്റ്റർ സൂക്ഷിക്കണം.
5 ആരാധന ഓൺലൈൻ കാണിക്കുന്നതിന് പരമാവധി പ്രോത്സാഹിപ്പിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന് ഈ ടോക്കൺ സംവിധാനം ഉപയോഗിക്കുക.
6 ആദ്യദിനം തന്നെ എല്ലാ ആരാധനാലയങ്ങളും വൃത്തിയാക്കണം
7 പ്രത്യേക ദിവ്യബലികളോ, പൂജകളോ, കൂടിച്ചേരലുകളോ, 2020 ജൂൺ 30 വരെ അനുവദനീയമല്ല.
8 ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തണം. ഒരേസമയം അമ്പലത്തിൽ 100 പേരും ദർശനത്തിന് 50 പേരും.
9 നിലക്കലിൽ തെർമൽ സ്കാനർ സംവിധാനമുണ്ടാകണം.
To download full text in pdf- http://niyamadarsi.com/legal/library/

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *