Article
സ്ഥാനാർത്ഥിയെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിച്ചാൽ !
സ്ഥാനാർത്ഥിയെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിച്ചാൽ !
തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ സ്ഥാനാർത്ഥികളുടെ പൂർവ്വകാല ചരിത്രങ്ങളും ആനുകാലിക പ്രവർത്തനങ്ങളും പലതരം സ്കാനിങ്ങിന് വിധേയമാകും. സാധാരണ കാലഘട്ടത്തിലും ഒരു വ്യക്തിയെപ്പറ്റി ഇല്ലാത്തത് പറഞ്ഞാൽ അത് മാനഹാനി എന്ന വകുപ്പിൽ ഉൾപ്പെടുന്ന കുറ്റകൃത്യമായി പരാതി വരാം.
എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തെപറ്റിയോ, പ്രവർത്തിയെപറ്റിയോ തെറ്റായതോ, തെറ്റാണെന്ന് അറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ, സത്യമാണെന്ന് വിശ്വസിക്കാത്തതോ ആയ ഒരു പ്രസ്താവന നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നോൺകൊഗനൈസബിൾ (പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയാത്തത്) കുറ്റമായതിനാൽ പോലീസിന് മജിസ്ട്രേറ്റിന്റെ അനുവാദത്തോടെ കേസെടുത്തു അന്വേഷണം നടത്തി നടപടികളിലേക്ക് കടക്കാം. (IPC 171G) കുറ്റക്കാരനെന്ന് കണ്ടാൽ പിഴയൊടുക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ IXA ഭാഗത്താണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കുറ്റകൃത്യങ്ങളെ പറ്റി പറയുന്നത്.
Election offences - False statements
0 Comments
Leave a Reply