Article

വാഹനാപകടം ഉണ്ടായാല്‍ എന്തു ചെയ്യണം ? --Motor Vehicle accident - legal to do

വാഹനാപകടം ഉണ്ടായാല്‍ എന്തു ചെയ്യണം ? 
അഡ്വ ഷെറി ജെ തോമസ് 

കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു സംഭവമാണ്  വാഹനങ്ങള്‍ പരസ്പരം മുട്ടിയാല്‍ എഴുന്നേറ്റ് നില്‍ക്കാവുന്ന അവസ്ഥയിലാണ് വാഹനത്തിലുള്ള ആളുകള്‍ എങ്കില്‍ ആരുടെയാണ് കുറ്റം എന്നത് തര്‍ക്കിച്ചു സ്ഥാപിക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍. യഥാര്‍ത്ഥത്തില്‍ വാഹന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിയരികില്‍ നിന്ന് സ്ഥാപിച്ചെടുക്കുന്ന അവകാശങ്ങള്‍ക്ക് അപ്പുറത്ത് നിയമപരമായി നഷ്ടപരിഹാരം വാങ്ങി എടുക്കാവുന്നതാണ് എന്ന് അറിയാം എങ്കില്‍ കൂടിയും ആദ്യഘട്ടം എന്ന രീതിയില്‍ ഒരു തര്‍ക്കം പതിവാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ മോട്ടോര്‍വാഹനങ്ങള്‍  നിരത്തിലിറക്കാന്‍ ഇന്ത്യയില്‍ അനുവാദമില്ല. അപകടത്തില്‍ പെടും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അല്ല അപകടം ഉണ്ടായാല്‍ അതു മൂലം നഷ്ടം അനുഭവിക്കുന്ന ആള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഉറപ്പ് നല്‍കാന്‍ ആവശ്യമായ കരാര്‍ ബന്ധമാണ് വാഹന ഉടമയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിലൂടെ ഉണ്ടാകുന്നത്. നിരത്തിലിറക്കുന്ന വാഹനം മൂലം മൂന്നാമതൊരാള്‍ക്ക് അപകടം പറ്റിയാല്‍  നിയമപ്രകാരമാണ് വാഹനമുപയോഗിച്ചതെങ്കില്‍ നഷ്ടപരിഹാരം  ഇന്‍ഷുറന്‍സ് കമ്പനി നല്‍കും.  അത്തരം ബാധ്യത ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളെല്ലാം ഇന്‍ഷുറന്‍സ് പ്രീമിയം ഒടുക്കി മാത്രമേ നിരത്തിലിറക്കാവൂ എന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. 

വാഹനാപകടം ഉണ്ടായാല്‍ എന്തൊക്കെ കേസുകള്‍ ഉണ്ടാകും? 

സാധാരണയായി വാഹന അപകടം സംബന്ധിച്ച് രണ്ട് കേസുകളാണ് വരാവുന്നത്. ഒന്ന്- വാഹനമോടിച്ച് ആള്‍ക്കെതിരെ പോലീസ് എടുക്കുന്ന ക്രിമിനല്‍ കേസ്, രണ്ട്- വാഹനം തട്ടി പരിക്കു പറ്റുകയോ മരണപ്പെടുകയോ ചെയ്ത ആളിന് വേണ്ടി മോട്ടോര്‍വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ആക്കുന്ന നഷ്ടപരിഹാര കേസ്. 

എന്ത് ക്രിമിനല്‍ കേസ് ആണ് ഉണ്ടാവുന്നത്?

പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസ് അപകടകരമായും ഉദാസീനമായി വാഹനമോടിച്ച്  പരിക്ക് ഉണ്ടാക്കുകയോ മരണത്തിന് കാരണമാവുകയും ചെയ്തു എന്ന്ന്ന കുറ്റം ചാര്‍ത്തി കൊണ്ടായിരിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇത്തരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സാധാരണഗതിയില്‍ ആള് മരണപ്പെട്ട സംഭവമാണെങ്കില്‍ പോലും പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇതില്‍ ചാര്‍ജ് ചെയ്യുന്നത്. (304എ ഐപിസി). ആളിന് മരണം സംഭവിച്ചിട്ടില്ലാത്ത സാഹചര്യങ്ങളില്‍ (279,338 ഐപിസി) എന്ന കുറ്റകൃത്യം ആവും ചാര്‍ജ് ചെയ്യുക. ട്രാഫിക് നിയമങ്ങളുടെ ലംഘനം കൂടെയുണ്ടെങ്കില്‍ മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള മറ്റു കുറ്റങ്ങളും കൂടി അതോടൊപ്പം ചേര്‍ക്കും. ക്രിമിനല്‍ കേസ് എടുക്കുന്ന സമയം വാഹനം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് വാഹന പരിശോധന നടത്തിയതിനുശേഷം നിയമാനുസൃതം ഉടമസ്ഥന് വാഹനം തിരികെ എടുക്കാം. പിന്നീട് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷം സമന്‍സ് ലഭിക്കുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരായി ജാമ്യം എടുത്ത് കേസ് നടത്തുകയോ കുറ്റം സമ്മതിക്കുകയോ ചെയ്യാം. പരിക്കേറ്റയാള്‍ മരണപ്പെട്ട കേസുകളില്‍ കുറ്റം സമ്മതിക്കുകയാണെങ്കില്‍ ജയില്‍ശിക്ഷ ഉണ്ടാകും എന്നതുകൊണ്ട് അത്തരം കേസുകള്‍ കോടതിയില്‍ നിന്ന് ജാമ്യം എടുത്തു വിസ്താരം നേരിടേണ്ടിവരും. നിലവിലെ കീഴ്വഴക്കം പരിശോധിച്ചാല്‍ പരിക്കേറ്റയാള്‍ക്ക് മരണം സംഭവിക്കാത്ത സാഹചര്യങ്ങളില്‍ കൂടുതല്‍ ആളുകളും കുറ്റം സമ്മതിച്ച് കോടതിയില്‍ പിഴയൊടുക്കി പോകുകയാണ് പതിവ്. (ചില ഘട്ടങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പ് നിശ്ചിതകാലത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികളും കൈക്കൊള്ളാറുണ്ട്). 

എന്താണ് നഷ്ടപരിഹാര കേസ്? 

വാഹനാപകടം സംഭവിച്ചാല്‍ പോലീസ് വാഹനം ഓടിച്ച ആള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസിലെ രേഖകളും മറ്റും സംഘടിപ്പിച്ച് പരിക്കേറ്റയാള്‍ക്ക് ആശുപത്രിയില്‍ വന്ന് ചെലവുകളുടെ വിവരങ്ങള്‍ സഹിതം അയാള്‍ക്ക് ജോലിയെടുക്കാന്‍ പറ്റാതിരുന്ന കാലയളവിലെ ശമ്പളം ഉള്‍പ്പെടെയുള്ള തെളിവുകളുമായി മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിനെ സമീപിക്കാം. അപകടം മൂലം ഉണ്ടായ വേദന, തൊഴില്‍നഷ്ടം, ശാരീരിക വൈകല്യങ്ങള്‍ എന്നിവയ്ക്കൊക്കെ പ്രത്യേക വിഭാഗങ്ങളിലായി നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. സ്വകാര്യമേഖലയിലും മറ്റു സ്ഥിരവരുമാനം അല്ലാത്ത മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ആദായ നികുതി വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക പ്രതിമാസവരുമാനം ആയി കണക്കാക്കി മരണം സംഭവിച്ച കേസുകളില്‍ പോലും ഭാവിയിലുള്ള വരുമാന നഷ്ടത്തിന് കണക്ക് തയ്യാറാക്കുന്നതിന് അതുപകരിക്കും. 

എവിടെ നഷ്ടപരിഹാരക്കേസ് നല്‍കണം ?

പരിക്ക് പറ്റിയ വ്യക്തിയോ മരണപ്പെട്ട ആളെ ബന്ധുക്കളോ താമസിക്കുന്ന പ്രദേശത്തിന്‍റെ പരിധിയിലോ, അപകടം നടന്ന സ്ഥലത്തെയോ മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാരം ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. എറണാകുളം ജില്ലയില്‍ പനമ്പിള്ളി നഗറിലാണ് മോട്ടോര്‍വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍. 

എത്ര ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടപരിഹാരക്കേസ് നല്‍കണം ?

സാധാരണഗതിയില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് വ്യവഹാര കാരണം ഉത്ഭവിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ ഹര്‍ജി നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകളില്‍ ഹര്‍ജി ഫയല്‍ ആക്കുന്നതിന് നിശ്ചിത സമയ പരിധി ഇല്ല. അതേസമയം ന്യായമായ സമയത്തിനുള്ളില്‍ എന്നാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ വ്യാഖ്യാനം നല്‍കിയിട്ടുള്ളത്.  ന്യായമായ സമയം എന്താണ് എന്നുള്ളത് ഓരോ കേസിന്‍റയും സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും .


Related Articles

2 Comments

 • gwolAneno
  aoltyfolmgstjgkidjwhy@gmx.com
  venlafaxine hcl http://venlafaxineeffexorhf.com/ - venlafaxine class venlafaxine reviews venlafaxine warnings venlafaxine drug class
  November 13, 2019
  Replay
 • gwbzDrymn
  ikef4v2zzo@gmx.com
  remeron anxiety http://mirtazapineremeronsa.com/ - remeron half life remeron mirtazapine sleep remeron side effects
  November 16, 2019
  Replay

Leave a Reply

Your email address will not be published. Required fields are marked *